വീണ്ടും സ്കൂളിലേക്ക്

സ്കൂൾ ഇൻഡക്ഷന്റെ ഭാഗമായി വീണ്ടും സ്കൂളിലേക്ക് പോകാൻ ഒരു അവസരം കിട്ടി.
Bethany Navajeevan school nalanchira.
ഒരുപാട് പ്രതീക്ഷയോടും പേടിയോടും കൂടിയാണ് സ്കൂളിലേക്ക് എത്തിയത്. ഞങ്ങൾ 12 പേരുണ്ടായിരുന്നു.8.30 ആയപ്പോഴേക്കും സ്കൂളിൽ എത്തി. ഞങ്ങളെ വളരെ സന്തോഷത്തോടെ കോൺഫറൻസ് ഹാളിലേക്ക് കൊണ്ടുപോയി. കുറേ സമയം അവിടെയിരുന്നു. ആരും വന്നില്ല. അതോടെ പേടിയായി തുടങ്ങി. ഇനി വല്ല ഇന്റർവ്യൂയും ഉണ്ടോ എന്നു പേടിച്ചു. ഞാനിരുന്നു പ്രയർ സോങ് പഠിക്കാൻ തുടങ്ങി. ഇനിയെങ്ങാനും പാടാൻ പറഞ്ഞാലോ... അങ്ങനെ 9 മണി ആയി. അവിടെ ശരിക്കും 9മണിക്കാണ് ക്ലാസ്സ്‌ തുടങ്ങുന്നത്. ടീച്ചേർസ് ഒക്കെ 8.30 നേ വരണം. കുട്ടികൾ പ്രയർ പാടി. എക്സാം ആയതുകൊണ്ട് ടീച്ചേഴ്സിനെ ഒന്നും കാണാൻ പറ്റിയില്ല. ലൈബ്രറി ക്ലോസ് ആയിരുന്നു. പിന്നെ അവിടെ മുഴുവൻ നടന്ന് ഫോട്ടോ എടുത്തു 
11 മണി ആയപ്പോൾ ചായയും സ്നാക്ക്സും തന്നു. ലാബ് ഒക്കെ കണ്ടു. ഒത്തിരി ഫോട്ടോസ് എടുത്തു.12.30 ആയപോഴേക്കും സ്കൂളിൽ നിന്നിറങ്ങി. വളരെ നല്ല നിമിഷങ്ങളായിരുന്നു. നാളെ വീണ്ടും ഇവിടേക്കു വരാമെന്ന പ്രതീക്ഷയോടെ 1ദിവസത്തെ ഇൻഡക്ഷൻ അവസാനിച്ചു.

Comments

Popular posts from this blog